സീതാറാം യച്ചൂരിയുടെ നില അതീവ ഗുരുതരം.
കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)ന്റെ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ .
സി.പിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ. കഴിഞ്ഞ കുറേ ദിവസങ്ങളായി ന്യൂഡൽഹിയിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
യച്ചൂരിയെ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചതായി സി.പി.എം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശ്വാസകോശത്തിലെ അണുബാധയാണ് യച്ചൂരിയുടെ നില ഗുരുതരമാക്കിയത്. അദ്ദേഹത്തിന് കൃത്രിമ ശ്വാസോച്ഛ്വാസ സൗകര്യ മേർപ്പെടുത്തിയതായും പാർട്ടി അറിയിച്ചിട്ടുണ്ട്.
Keywords:
Recent in National
Must Read
Latest News
In News for a while now..