70 വയസ്സ് കഴിഞ്ഞ എല്ലാ ഭാരതീയർക്കും ഇനി മുതൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ
രാജ്യത്തെ 70 വയസ്സ് കഴിഞ്ഞ മുഴുവൻ പൗരന്മാർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത് .ബിജെപിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത മറ്റൊരു പദ്ധതി കൂടി മോദി സർക്കാർ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് .പദ്ധതി പ്രകാരം രാജ്യത്തെ ആറു കോടി മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും ഏതാണ്ട് നാലരക്കോടി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ .70 വയസ്സ് പൂർത്തിയായവർക്കും അതിന് മുകളിലുള്ളവർക്കും സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ പദ്ധതിയുടെ ഗുണം ലഭ്യമാക്കും ഇതിനായി പുതിയ ഗ്രാഫിക് കാർഡ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു
പ്രധാനമന്ത്രി ജൻ ആരോഗ്യ പദ്ധതിയുടെ (PM-JAY) ആർക്കൊക്കെ ലഭിക്കും ?
ഗ്രാമീണ മേഖലയിൽ താമസിക്കുന്നവർ
പട്ടികജാതി പട്ടികവർഗ്ഗ ആദിവാസി വിഭാഗങ്ങൾ
ദരിദ്രരേഖക്ക് താഴെയുള്ളവർ
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർ
ദിവ്യാംഗരുള്ള കുടുംബങ്ങൾ
PM-JAY യുടെ ഗുണം ലഭിക്കാത്തവർ
സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർ
ആദായനികുതി നൽകുന്നവർ
സർക്കാർ ഉദ്യോഗസ്ഥർ
സ്വന്തമായി വാഹനം ഉള്ളവർ
ഈ പദ്ധതിക്ക് കീഴിൽ എല്ലാ പഴയ രോഗങ്ങൾക്കും ചികിത്സ സഹായം ലഭിക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവും ഉള്ള ചെലവുകൾ പദ്ധതിയുടെ ഭാഗമായി ലഭിക്കുംപരിശോധന സർജറി എന്നിവ കൂടാതെ ആശുപത്രിയിൽ പോയി വരുന്നതിനുള്ള യാത്ര ചെലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
Keywords:
Recent in National
Must Read
Latest News
In News for a while now..