രാഹുൽ ഗാന്ധിക്ക് കുരുക്ക് മുറുകുന്നു
Lucknow : കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പൗരത്വ പ്രശ്നം കൂടുതൽ സങ്കീർണമാകുന്നു
അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു . രാഹുൽ ഗാന്ധിക്ക് വിദേശ പൗരത്വം ഉണ്ടെന്നും ഇന്ത്യൻ പൗരത്വ നിയമപ്രകാരം ഇത് അനുവദനീയമല്ല എന്ന് കാണിച്ചാണ് പൊതു താത്പര്യ ഹർജി സമർപ്പിക്കപ്പെട്ടത് . വിഷയത്തിൽ 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നൽകി . കേസ് വീണ്ടും സെപ്തംബർ 30 ന്
പരിഗണിക്കും
ഇതേ വിഷയത്തിൽ സുബ്രമണ്യം സ്വാമി ദില്ലി ഹൈക്കോടതിൽ നൽകിയ ഹർജി സെപ്തംബർ 27 ന് പരിഗണിക്കാൻ ഇരിക്കേയാണ് പുതിയ പരാതിയുമായി വിഘ്നേഷ് ശിശിർ എന്ന വ്യക്തി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത് . രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം നേരത്തേ തന്നെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് . ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി എന്താകും എന്നതിലാണ് ആകാംക്ഷ
Keywords:
Recent in National
Must Read
Latest News
In News for a while now..