ⓘ WEBSITE UNDER TESTING

NewsAd1
10 വർഷം പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മൻ കീ ബാത്
എൻ.എസ്. അനിൽകുമാർ
29 September 2024, 4:20 pm
main image of news

Thiruvananthapuram : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി ' മൻ കീ ബാത് ' 10 വർഷം പൂർത്തിയാക്കി . ഞായറാഴ്ച 114-ാം എപ്പിസോഡിൽ സംസാരിക്കവേ പ്രധാനമന്ത്രി ഇക്കാര്യം ഓർമ്മിപ്പിച്ചു . ശ്രോതാക്കൾ തന്നെയാണ് ഈ പരിപാടിയുടെ സൂത്രധാരരെന്ന് മോദി പറഞ്ഞു .

ഇന്ത്യയുടെ റേഡിയോ ചരിത്രത്തിൽ ഇത്രത്തോളം ജനപ്രിയമായ ഒരു പരിപാടി ഉണ്ടായിട്ടില്ല . ഇന്ത്യയുടെ 96% ഭൂപ്രദേശത്തും എത്തുന്ന മൻ കീ ബാതിന് 23 കോടി സ്ഥിരം ശ്രോതാക്കളും , ഇടയ്ക്കിടെ കേൾക്കുന്ന 41 കോടി ശ്രോതാക്കളും ഉണ്ട് . ഇത്രയധികം ശ്രോതാക്കളെ ആകർഷിച്ച റേഡിയോ പരിപാടി ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല .22 ഇന്ത്യൻ ഭാഷകളിലും 29 മൊഴികളിലും 11 വിദേശ ഭാഷകളിലും പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടി , വ്യത്യസ്തരായ ശ്രോതാക്കളെ ഒറ്റച്ചരടിൽ കോർക്കുന്നു . ജനങ്ങളിൽ ദേശീയ ബോധം നിറയ്ക്കുന്നതിന് മൻ കീ ബാത് സഹായകരമായിട്ടുണ്ട് . ഒപ്പം രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകേണ്ടതിൻ്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും പരിപാടിക്ക് കഴിഞ്ഞു . മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ , വിശ്രുത ഗായിക ലതാ മങ്കേഷ്കർ എന്നിവർ മൻ കീ ബാതിൽ പങ്കെടുത്തിട്ടുണ്ട് .
2014 ലെ വിജയ ദശമി ദിനത്തിൽ തുടങ്ങിയ മൻ കീ ബാതിൽ കൂടി നരേന്ദ്ര മോദിയുടെ ശബ്ദം രാജ്യത്ത് സുപരിചിതമായി . പിന്നീട് ഈ ശബ്ദം ജനങ്ങളിൽ ശുഭാപ്തി വിശ്വാസത്തിൻ്റെ പ്രതീകമായി മാറുകയായിരുന്നു . ഇതിനോടകം ആയിരക്കണക്കിന് സാധാരണക്കാരായ ഭാരതീയരുമായി പ്രധാനമന്ത്രി മൻ കീ ബാത് വഴി സംവദിച്ചു കഴിഞ്ഞു . ഓരോ ഭാരതീയനും പ്രാപ്യനാണ് രാജ്യത്തെ പ്രധാനമന്ത്രി എന്ന സന്ദേശം നൽകാൻ കഴിഞ്ഞതാണ് മൻ കീ ബാതിൻ്റെ വിജയം .
സാമൂഹിക നന്മ ലക്ഷ്യമാക്കി നമ്മുടെ സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മൻ കീ ബാത് വഴി ആദരവ് ലഭിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു .മൻ കീ ബാതിന് ലഭിക്കുന്ന കത്തുകളിൽ കൂടി സാമൂഹിക സേവനം ചെയ്യാൻ തയ്യാറായി അനേകം പ്രതിഭാശാലികൾ മുന്നോട്ട് വരുന്നതായും അദ്ദേഹം പറഞ്ഞു . അടുത്തിടെ നടത്തിയ അമേരിക്കൻ യാത്രയുടെ വിശേഷങ്ങളും പ്രധാനമന്ത്രി മൻ കീ ബാതിൽ പങ്ക് വച്ചു . ഭാരതത്തിൻ്റെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഏകദേശം 300 പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകാൻ തയ്യാറായ വിവരവും അദ്ദേഹം പങ്ക് വച്ചു .

 image 2 of news
HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞