ⓘ WEBSITE UNDER DEVELOPMENT

NewsAd1
നോട്ടുകെട്ടുകൾ, അനാവശ്യ പരാമർശങ്ങൾ;നമ്മുടെ കോടതികൾക്ക് ഇതെന്തുപറ്റി !
ബ്യൂറോ റിപ്പോർട്ട്
29 March 2025, 4:33 am
main image of news

സാധാരണക്കാരന്റെ ബുദ്ധിക്ക് നിരക്കാത്ത ചില വിധികളും നിരീക്ഷണങ്ങളും പരാമർശങ്ങളും എന്തിനേറെ ജഡ്ജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുന്ന കണക്കിൽ പെടാത്ത നോട്ട് കെട്ടുകളും ഒക്കെ ചേർന്ന വാർത്തകൾ ഉയർത്തുന്ന ചോദ്യങ്ങൾ തകർക്കുന്നത് നീതിന്യായ വ്യവസ്ഥയിന്മേലുള്ള നമ്മുടെ വിശ്വാസ്യതയാണ്.

സാധാരണക്കാരന്റെ അവസാന ആശ്രയവും കച്ചിത്തുരുമ്പുമായ കോടതികളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ കണ്ടത്. തെറ്റും ശരികളും ഇഴപിരിച്ച് കാണാൻ കഴിവുള്ള കോടതികളും ജഡ്ജിമാരുമുള്ള നാട്ടിൽ അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വിധികൾ ഉണ്ടായേ മതിയാവൂ. എങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഓരോ ഭാരതീയന്റെയും മനസ്സിൽ സൃഷ്ടിക്കുന്ന അങ്കലാപ്പുകൾ വളരെ വലുതാണ്.
സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പിടിച്ചു വലിക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി കാണാനാകില്ല എന്ന അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം, ആനുകൂല്യങ്ങൾ നേടിയതിൽ തട്ടിപ്പ് നടത്തി എന്ന ആരോപണ വിധേയ ഐ എ എസ് പ്രൊബേഷണർ പൂജ ഖേഡ്കറിന് അറസ്റ്റ് നീട്ടി നൽകിക്കൊണ്ട് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ച ആശ്വാസം, തീപിടുത്തത്തെ തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ കണ്ടെത്തിയ കണക്കിൽ പെടാത്ത പണം , റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള കേസിൽ സുപ്രീം കോടതിയുടേത് എന്ന പേരിൽ ഇല്ലാത്ത വിധികൾ പരാമർശിച്ച ബംഗളൂരു സിറ്റി സിവിൽ കോടതി ജഡ്ജിയുടെ നടപടി എന്നിങ്ങനെ ജഡ്ജിമാരും കോടതികളും വാർത്തകളിൽ നിറയുമ്പോൾ വലയുന്നത് സാധാരണക്കാരനും അവൻ്റെ മനസ്സിൽ നാട്ടിലെ നീതിന്യായ വ്യവസ്ഥയിന്മേലുള്ള വിശ്വാസ്യതയും ആണ്.

 image 2 of news

മേൽപ്പറഞ്ഞ കേസുകളിൽ എല്ലാം മേൽ കോടതികൾ ശരിയാവണ്ണം പ്രതികരിച്ചിട്ടുണ്ട് എന്നത് നൽകുന്ന ആശ്വാസം ചെറുതല്ല. ഖേഡ്കറിന് ഐഎഎസ് പാസാകാൻ ശ്രമങ്ങൾ നടത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനിയായ മന്ത്രി ഇൻഫ്രാ സ്ട്രക്ചർ ഗ്രൂപ്പ് സ്ഥാപനങ്ങളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ സമ്മാൻ കാപ്പിറ്റൽ ലിമിറ്റഡും തമ്മിലെ കേസിനിടയിലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടില്ലാത്ത വിധിയെ നിലവിലുള്ളത് എന്ന രീതിയിൽ ജഡ്ജി പരാമർശം നടത്തിയത്. ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ കർണാടക ഹൈക്കോടതി ശുപാർശ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ഒരു പെൺകുട്ടിക്ക് ലിഫ്റ്റ് നൽകുകയും ഇടയ്ക്ക് ഒരിടത്ത് വച്ച് അവരുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിച്ചു എന്നതുമായി ബന്ധപ്പെട്ട കേസിൽ ആണ് ഇത്തരത്തിലെ പ്രവൃത്തികളിൽ മേൽ ബലാത്സംഗ ശ്രമം ആരോപിക്കാൻ കഴിയില്ല എന്ന വിധത്തിലെ പരാമർശങ്ങൾ ഉണ്ടായതിനെയും സുപ്രീംകോടതി ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. വസതിയിൽ നിന്ന് കണ്ടെടുത്ത നോട്ടുകെട്ടുകൾ ജസ്റ്റിസ് വർമ്മയുടെ താണോ എന്നതിന്മേൽ വ്യക്തമായ അന്വേഷണങ്ങൾ ഉണ്ടാകട്ടെ. പണവും സ്വാധീനവും ഉള്ളവർക്ക് കോടതിയിൽ നിന്ന് ആശ്വാസം ലഭിക്കുന്നു എന്ന തോന്നൽ, കേസ് തീർപ്പാക്കാൻ എടുക്കുന്ന വലിയ കാലയളവ്, ഇല്ലാത്ത പരാമർശങ്ങൾ ഉദ്ധരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ അല്പമാത്രയിൽ ഉള്ളതാണെങ്കിലും സാധാരണക്കാരന്റെ ആശങ്കകളെ പരിഹരിക്കുന്ന തിന്യായങ്ങൾ വിധി ന്യായങ്ങൾ മേൽക്കോടതികളിൽ നിന്ന് താമസംവിനാ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞