RSS ആസ്ഥാനം സന്ദർശിച്ച് നരേന്ദ്ര മോദി; പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ സന്ദർശനം
ബ്യൂറോ റിപ്പോർട്ട്
31 March 2025, 3:06 am
RSS ആസ്ഥാനത്ത് കേശവ് ബലിറാം ഹെഡ്ഗേവറിൻ്റെ സ്മൃതി മന്ദിരത്തിൽ പുഷ്പാഞ്ജലി ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (RSS) നാഗ്പൂരിലെ ആസ്ഥാന മന്ദിരം കേശവ കുംജ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. RSS സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാർ, ഗുരുജി ഗോൾവൽക്കർ എന്നിവരുടെ സ്മൃതി മന്ദിരങ്ങളിൽ അദ്ദേഹം പുഷ്പാഞ്ജലി അർപ്പിച്ചു.
2014 ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി 2013 ജൂലായ് 16 നായിരുന്നു നരേന്ദ്ര മോദി ഒടുവിൽ സംഘ ആസ്ഥാനത്ത് എത്തിയത്. പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ വരവാണ് ഇത്. മാത്രമല്ല, ഏതെങ്കിലും ഒരു ഇന്ത്യൻ പ്രധാന മന്ത്രി RSS ആസ്ഥാനം സന്ദർശിക്കുന്നത് നടാടെയാണ്. ഞായറാഴ്ച രാവിലെ കേശവ കുംജിൽ എത്തിയ പ്രധാനമന്ത്രിയെ സർസംഘചാലക് മോഹൻ ഭാഗവത് മോദിയെ സ്വീകരിച്ചു.
100 വർഷങ്ങൾക്ക് മുമ്പ് സംഘം എന്ന പേരിൽ രാഷ്ട്ര ചേതനയ്ക്കായി പാകിയ വിത്ത് ഇന്ന് വടവൃക്ഷത്തിൻ്റെ രൂപത്തിൽ ലോകത്തിന് മുന്നിൽ നിറഞ്ഞ് നിൽക്കുന്നുവെന്ന് സ്വയംസേവകരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ഭാരതത്തിൻ്റെ സംസ്ക്കാരത്തെയും രാഷ്ട്ര ചേതനയേയും ഉണർവ്വുള്ളതാക്കാൻ RSS ന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. "രാമനിൽ നിന്ന് രാഷ്ട്രം എന്ന മന്ത്രം ഉരുവിട്ട് നടക്കുന്നവരാണ് ഓരോ സ്വയം സേവകനും,"
മോദി പറഞ്ഞു.
സ്വാമി വിവേകാനന്ദൻ മുതൽ ഡോക്ടർ ജി വരെ ഉള്ളവർ രാഷ്ട്ര ചേതനയെ അണയാൻ അനുവദിച്ചില്ല." നമ്മുടെ ശരീരം പരോപകാരത്തിനും സേവനം ചെയ്യാനുള്ളതുമാണ്. സേവനം സംസ്ക്കാരമാകുമ്പോൾ, അത് സാധനയായി മാറുന്നു. ഈ സാധനയാണ് ഓരോ സ്വയംസേവകൻ്റേയും പ്രാണവായു". പ്രധാന മന്ത്രി പറഞ്ഞു.
Keywords:
Recent in National
Must Read
Latest News
In News for a while now..