വഖഫ് ഭേദഗതി മുസ്ലിംസമൂഹത്തിനെതിരെ ഉള്ളതല്ല: കിരൺ റിജിജു
ബ്യൂറോ റിപ്പോർട്ട്
2 April 2025, 7:31 am
കേന്ദ്ര മന്ത്രി കിരൺ റിജിജു വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നു
New Delhi :ലോക്സഭയുടെ അംഗീകാരത്തിനായി പാർലമെൻ്ററി മന്ത്രി കിരൺ റിജിജു അവതരിപ്പിച്ചു. അംഗങ്ങളുടെ ചർച്ചയ്ക്കായി 8 മണിക്കൂർ സ്പീക്കർ ഓം ബിർള അനുവദിച്ചു. ഭരണപക്ഷത്തിന് 4 മണിക്കൂർ 40 മിനിറ്റ് ലഭിക്കും. ബാക്കി സമയം പ്രതിപക്ഷത്തിനും ചർച്ചയ്ക്കായി ലഭിക്കും.
വഖഫ് ഭേദഗതി ബിൽ 2025
വഖഫ് ബിൽ ഏതെങ്കിലും മതങ്ങളുടെ കാര്യങ്ങളിലോ, ആരാധനാ സ്വാതന്ത്ര്യത്തിലോ കൈ കടത്തുന്നില്ല. ഇത് പ്രോപ്പർട്ടി മാനേജ്മെൻ്റ് സംബന്ധിച്ച വിഷയം മാത്രമെന്നും ബിൽ അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. വഖഫ് ബോർഡിന് മുസ്ലിം സമുദായവുമായി യാതൊരു ബന്ധവുമില്ല എന്ന കേരള ഹൈക്കോടതിയുടെ വിധി ചൂണ്ടിക്കാട്ടിയ മന്ത്രി, സമാനമായ വിധികൾ മറ്റ് കോടതികളിൽ നിന്നും ഉണ്ടായതായി മന്തി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂമി ഉടമയായ വഖഫ് ബോർഡ് രാജ്യത്തെ ദരിദ്രരായ മുസ്ലിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബിൽ എത്രയും പെട്ടെന്ന് പാസാക്കണമെന്ന് ആവശ്യപ്പെട്ട് ധാരാളം മുസ്ലിം ഗ്രൂപ്പുകൾ ന്യൂനപക്ഷ കാര്യം കൈകാര്യം ചെയ്യുന്ന എൻ്റെ ഓഫീസിൽ വരാറുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ക്രിസ്ത്യൻ സമൂഹം വഖഫ് ബില്ലിന് ഒപ്പമാണ്. കേരളത്തിലെ മുനമ്പത്ത് 600 ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് കാരണം നഷ്ടപ്പെടുന്ന അവസ്ഥ മന്ത്രി ചൂണ്ടിക്കാണിച്ചു. കേരളത്തിലെ MP മാർ അക്കാരണത്താൽ ബില്ലിനെ പിന്തുണക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Keywords:
Recent in National
Must Read
Latest News
In News for a while now..