288-232:വഖബ് ബില്ലിന് അംഗീകാരം
ബ്യൂറോ റിപ്പോർട്ട്
2 April 2025, 6:49 pm
11 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ-2025 ലോക്സഭ പാസാക്കി. ബിൽ പാർലമെൻ്റിൽ കീറിയെറിഞ്ഞ് ഒവൈസി
ഇതോടെ മുസൽമാൻ വഖഫ് -2024 റദ്ദായി. ബുധനാഴ്ച പകൽ 12 മണിക്ക് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിച്ചു. എല്ലാ പാർട്ടികൾക്കും തങ്ങളുടെ പക്ഷം അവതരിപ്പിക്കാനുള്ള അവസരം സ്പീക്കർ ഓം ബിർള അനുവദിച്ച് നൽകി. രാഹുൽ ഗാന്ധിയും പ്രിയങ്ക വാധ്രയും ചർച്ചയിൽ പങ്കെടുക്കാത്തത് ശ്രദ്ധേയമായി.
ചർച്ചയ്ക്ക് ശേഷം മന്ത്രി കിരൺ റിജിജു മറുപടി നൽകി. തുടർന്ന് ബിൽ അംഗീകരിക്കുന്നതിനായി വോട്ടിനിട്ടു.232 ന് എതിരെ 288 വോട്ടുകൾക്ക് ബിൽ പാസായി. ആകെ 520 അംഗങ്ങൾ വോട്ടിംഗിൽ പങ്കെടുത്തു. ഇനി മുതൽ വഖഫ് ബിൽ unified waqf management empowerment, efficiency and development എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് മന്ത്രി റിജിജു ലോക്സഭയെ അറിയിച്ചു.
Keywords:
Recent in National
Must Read
Latest News
In News for a while now..