വഖഫ് ഭേദഗതി ബിൽ;രാജ്യസഭയിലും വിജയം: 95 -128
രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമമാകും
ബ്യൂറോ റിപ്പോർട്ട്
4 April 2025, 4:11 am
New Delhi:വഖഫ് ബില്ലിൻ മേൽ 12 മണിക്കൂർ ചർച്ച ചെയ്ത് രാജ്യസഭ. വ്യാഴാഴ്ച 12 മണിക്ക് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിച്ചു. ബിജു ജനതാദൾ പാർട്ടി(BJD) അംഗങ്ങൾക്ക് വിപ്പ് നൽകിയില്ല.95 വോട്ടുകൾക്കെതിരെ 128 വോട്ടുകൾക്ക് ബിൽ പാസാക്കി.
വ്യാപകമായ ചർച്ചകൾക്കൊടുവിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റി(JPC) ക്ക് വിട്ട വഖഫ് ബിൽ, ബുധനാഴ്ച രാത്രി ലോക്സഭയിൽ പാസായ വിവരം മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. ദരിദ്രരായ മുസ്ലിങ്ങൾക്ക് നീതി ലഭിക്കണം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ബില്ല് ഒരു തരത്തിലുമുള്ള മതാചാരങ്ങളിൽ ഇടപെടുന്നില്ല. മറിച്ചുള്ള പ്രചാരണങ്ങൾ കളവാണെന്നും മന്ത്രി പറഞ്ഞു.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
1.Reason to believe എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഏതൊരും വസ്തുവിലും വഖഫ് ബോർഡിന് അവകാശ വാദം ഉന്നയിക്കാൻ കഴിയുന്ന സെക്ഷൻ 40 പൂർണ്ണമായും റദ്ദാക്കി.
2. വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനം ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം
3. ദാനമായി കിട്ടാത്ത വസ്തുക്കളിൽ വഖഫിന് അവകാശമില്ല
4. വഖഫ് ബോർഡിൽ രണ്ട് വനിതകളും രണ്ട് മുസ്ലിം ഇതര മതസ്ഥരും ഉണ്ടാകും
5. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ ജില്ലാ മജിസ്ട്രേട്ടിൻ്റെ ഓഫീസിൽ നടത്തും
ഇന്ത്യയിൽ റെയിൽവേയും സൈന്യവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വത്ത് വകകൾ വഖഫ് ബോർഡിനാണ്,9.4 കോടി ഏക്കർ.
നിലവിൽ രാജ്യത്തെ കോടതികളിൽ നിലനിൽക്കുന്ന വഖഫ് കേസുകളിൽ 9942 എണ്ണം മുസ്ലിങ്ങൾ ഫയൽ ചെയ്തവയാണ്. ഇത് ആകെ കേസുകളുടെ 20% വരും. കേരളത്തിലെ മൊത്തം വഖഫ് കേസുകളിൽ പകുതിയും മുസ്ലിങ്ങളാണ് നൽകിയിട്ടുള്ളത്.
ഇപ്രകാരം മുസ്ലിങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വത്തവകാശത്തിന് ഭീഷണിയായ കരിനിയമങ്ങൾക്കാണ് പുതിയ വഖഫ് ബില്ലിൽ കൂടി അറുതിയാകുന്നത്.
Keywords:
Recent in National
Must Read
Latest News
In News for a while now..