ⓘ WEBSITE UNDER DEVELOPMENT

NewsAd1
പഹൽഗാം ഭീകരത : NIA അന്വേഷണം തുടങ്ങി, ഭീകരവാദികളുടെ രേഖാചിത്രം പുറത്തുവിട്ടു.
പ്രത്യേക ലേഖകൻ
23 April 2025, 7:36 am
main image of news
കരസേനയുടെ ധ്രുവ് ഹെലികോപ്ടർ ഭീകരർക്കായി തിരച്ചിൽ നടത്തുന്നു

Srinagar :ചൊവ്വാഴ്ച 26 ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത പഹൽഗാമിൽ NIA യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

സൈന്യത്തിൻ്റെ ധ്രുവ് ഹെലികോപ്ടർ ബൈസരൺ ഏരിയയിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആറോളം ഭീകരർക്ക് കൃത്യത്തിൽ പങ്കുള്ളതായി സംശയിക്കുന്നു. അതിനിടെ ദൃക്സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിയ
മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തു വന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ- ഇ-തയ്ബ എന്ന ഭീകര സംഘടനയുടെ ഉപ വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ടിൻ്റെ കൊലയാളികളാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്. LeT തലവൻ സൈഫുള്ള കസൂരി ആയിരിക്കാം സൂത്രധാരൻ എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
പ്രാഥമിക അന്വേഷണത്തിൽ മിലിട്ടറി നിലവാരത്തിലുള്ള AK-47 തോക്കുകൾ ഉപയോഗിച്ചാണ് ഭീകരർ വിനോദ സഞ്ചാരികളെ വെടി വെച്ച് വീഴ്ത്തിയതെന്നും സംശയിക്കുന്നു.
ദുരന്തസ്ഥലം സേനയുടെ പൂർണ്ണ നിയന്ത്രണത്തിൻ കീഴിലാണ്.

 image 2 of news
പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾ എന്ന് സംശയിക്കുന്ന ആസിഫ് ഫുജി, സുലൈമാൻ ഷാ, അബു താഹ എന്നിവരുടെ രേഖാചിത്രം
HomeAd1

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞