ⓘ WEBSITE UNDER DEVELOPMENT

NewsAd1
തീവ്രവാദത്തിന് മുന്നിൽ ഭാരതം തല കുനിക്കില്ല : അമിത് ഷാ
പ്രത്യേക ലേഖകൻ
23 April 2025, 8:57 am
main image of news
കേന്ദ്ര മന്ത്രി അമിത് ഷാ പഹൽഗാമിലെ ആക്രമണ സ്ഥലം സന്ദർശിക്കുന്നു

Srinagar : പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് അമിത് ഷാ ശ്രീനഗറിലെത്തി.

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് ദുഃഖം പങ്കുവെച്ച അദ്ദേഹം, ഭീരുക്കളുടെ മുമ്പിൽ രാജ്യം തല താഴ്ത്തില്ലെന്ന് പറഞ്ഞു.
സോഷ്യൽ മീഡിയ എക്സിലാണ് അമിത് ഷാ ഈ വിവരം പങ്ക് വച്ചത്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വര അമിത് ഷാ സന്ദർശിച്ചു. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. കുറ്റവാളികളെ എത്രയും വേഗം പിടികൂടുന്നതിനുള്ള അന്വേഷണങ്ങൾ നടന്നു വരുന്നതായി ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രിയോട് പറഞ്ഞു.

 image 2 of news
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രീനഗറിൽ ആദരാഞ്ജലി അർപ്പിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ

ഉച്ചയ്ക്ക് 1.15 ന് ശ്രീനഗറിൽ നിന്നും ന്യൂഡൽഹിക്ക് പുറപ്പെട്ട അമിത്ഷാ വൈകുന്നേരം നടക്കുന്ന ആഭ്യന്തര സുരക്ഷാ കാബിനറ്റ് യോഗത്തിൽ പങ്കെടുക്കും.

HomeAd1
 image 3 of news
ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന കേന്ദ്ര മന്ത്രി അമിത് ഷാ. ലഫ്റ്റനൻ്റ് ഗവർണർ വി. കെ സക്സേന സമീപം

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞