Breaking news...
പാകിസ്താന് നയതന്ത്ര പ്രഹരം നൽകി ഇന്ത്യ
ബ്യൂറോ റിപ്പോർട്ട്
23 April 2025, 4:08 pm
CCS യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
പഹൽഗാമിൽ ചൊവ്വാഴ്ച നിരപരാധികളായ 26 ഭാരതീയരെ കൊലപ്പെടുത്തിയ സംഭവത്തിൽ പാകിസ്താന് നയതന്ത്ര തിരിച്ചടി നൽകി ഇന്ത്യ. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന CCS(cabinet committee on security) യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. വിദേശകാര്യ വക്താവ് വിക്രം മിസ്രി ബുധനാഴ്ച രാത്രി യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ചു
1.സിന്ധു നദി കരാർ നിർത്തിവച്ചു
2.വാഗാ-അട്ടാരി അതിർത്തി അടയ്ക്കും
3. പാക് പൗരൻമാർക്ക് വിസ നൽകില്ല
4. നേരത്തേ നൽകിയ വിസകൾ റദ്ദാക്കും
5. 48 മണിക്കൂറിനകം ഇന്ത്യയിലുള്ള പാകിസ്താനികൾ രാജ്യം വിട്ടു പോകണം
6.പാകിസ്താനിലെ
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു
7.ഇന്ത്യയിലുള്ള പാക് നയതന്ത്ര പ്രതിനിധികളുടെ എണ്ണം 30 ആക്കി കുറക്കും
8.SAARC വിസകൾ റദ്ദാക്കും
ഈ തീരുമാനങ്ങൾ അടിയന്തിരമായി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
Keywords:
Recent in National
Must Read
Latest News
In News for a while now..