" ചിന്തിക്കാൻ പോലും കഴിയാത്ത കടുത്ത ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത്" : തീവ്രവാദികൾക്ക് നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്
പ്രത്യേക ലേഖകൻ
24 April 2025, 8:44 am
ബീഹാറിലെ മധുബാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
Patna :ബീഹാറിലെ മധുബാനിയിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു.
"ഇന്ന്, ബീഹാറിന്റെ മണ്ണിൽ നിന്ന് ഞാൻ മുഴുവൻ ലോകത്തോടും പറയുന്നു; ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിഞ്ഞ് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങൾ അവരെ പിന്തുടരും." നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി.ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താൽ ഒരിക്കലും തകർക്കപ്പെടില്ല. തീവ്രവാദം ശിക്ഷിക്കപ്പെടാതെ പോകില്ല. നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. മുഴുവൻ രാഷ്ട്രവും ഈ ദൃഢനിശ്ചയത്തിൽ ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ട്. വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കും നമ്മുടെ കൂടെ നിന്ന അവരുടെ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മണ്ണിൽ ഭീകരതയെ സഹായിക്കുന്നവരുടെ ഓരോ ഇഞ്ച് ഭൂമിയും നഷ്ടപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാരെ ഭീകരർ കൊലപ്പെടുത്തിയ ക്രൂരതയിൽ മുഴുവൻ രാജ്യവും ദുഃഖിതരാണ്...
"ഈ ഭീകരർക്കും ആക്രമണത്തിന് ഗൂഢാലോചന നടത്തിയവർക്കും സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലിയ ശിക്ഷ ലഭിക്കുമെന്ന് വളരെ വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു..." പ്രധാന മന്ത്രി തുടർന്നു. പ്രസംഗത്തിലുടനീളം അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടു. ഹിന്ദിയിൽ സംസാരിച്ചു തുടങ്ങിയ മോദി ഒരു ഘട്ടത്തിൽ പ്രസംഗം ഇംഗ്ലീഷിലാക്കി. അദ്ദേഹം പറഞ്ഞു,"140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരതയുടെ യജമാനന്മാരുടെ നട്ടെല്ല് ഒടിക്കും..."
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പാകിസ്താനുള്ള ശക്തമായ മുന്നറിയിപ്പാണ്. കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുമെന്നതിൻ്റെ സൂചനയാണ് മോദിയുടെ വാക്കുകളിൽ ഉള്ളത്.
Keywords:
Recent in National
Must Read
Latest News
In News for a while now..