NewsAd1
പഹൽഗാം ഭീകരാക്രമണം: ദില്ലിയിൽ ഉന്നതതല യോഗങ്ങൾ; സേനകൾക്ക് മുന്നറിയിപ്പ്.
പ്രത്യേക ലേഖകൻ
25 April 2025, 2:50 am
main image of news
കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

New Delhi : പഹൽഗാം ഭീകരാക്രമത്തെ തുടർന്ന് പാകിസ്താന് നയതന്ത്ര പ്രഹരം നൽകിയതിന് പിന്നാലെ ഭാരതം സൈനിക നടപടികളിലേക്ക് കടക്കുന്നതിൻ്റെ സൂചനകൾ പുറത്ത് വരുന്നു. തീവ്രവാദികൾക്കും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന വരേയും മണ്ണിൽ കുഴിച്ച് മൂടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ മുന്നറിയിപ്പും നൽകി കഴിഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. അര മണിക്കൂർ നീണ്ട ചർച്ചയ്ക്കിടെ അമിത് ഷാ ചില ഫയലുകൾ രാഷ്ട്രപതിക്ക് നേരിട്ട് കൈമാറി.
ഈ കൂടിക്കാഴ്ച സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്നു.
ഇതിന് ശേഷം അമിത് ഷായുടെ നേതൃത്വത്തിൽ ദില്ലിയിൽ സർവ്വകക്ഷി യോഗം ചേരുകയുണ്ടായി. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിച്ചു. സർക്കാരിൻ്റെ ഏത് തീരുമാനത്തിനൊപ്പവും നിൽക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. ഇപ്രകാരം എല്ലാ തലത്തിലും അടിയന്തിര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ.
അതിനിടെ ഇന്ത്യയുടെ കരസേന മേധാവി ദ്വിവേദി നാളെ പഹൽഗാം സന്ദർശിക്കും. സൈനിക ഉദ്യോഗസ്ഥർ, പൊലീസ് മേധാവി എന്നിവരുമായി സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം ചർച്ച നടത്തും. നാവിക സേനയുടെ യുദ്ധ കപ്പൽ INS വിക്രാന്ത് പാകിസ്താനിലെ
കറാച്ചി തീരം ലക്ഷ്യമാക്കി യാത്ര തുടങ്ങി. വായു സേനയുടെ റഫാൽ, സുഖോയ്-30 യുദ്ധവിമാനങ്ങൾ ഒരുമിച്ച്'ആക്രമൺ'
എന്ന പേരിൽ പരിശീലനം തുടങ്ങി.

 image 2 of news
ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി രാഷ്ട്രപതി ഭവനിൽ നടത്തിയ കൂടിക്കാഴ്ച

ഈ തയ്യാറെടുപ്പുകളും, ഉന്നതതല കൂടിക്കാഴ്ചകളും ഭാരതം വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്കിലേക്ക് കടക്കുന്നോ എന്ന സംശയം ജനിപ്പിക്കുന്നു.

HomeAd1
 image 3 of news
റഫാൽ യുദ്ധവിമാനം പരിശീലന പറക്കലിനിടെ

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞