രാഹുൽ ഗാന്ധിക്ക് സുപ്രീം ശാസന; ചരിത്രമറിയാതെ പുലമ്പരുത്.
ബ്യൂറോ റിപ്പോർട്ട്
25 April 2025, 9:28 am
New Delhi : വീർ സവർക്കറെ കുറിച്ച് അപമാനകരമായ പ്രസ്താവന നടത്തിയ കോൺഗ്രസ് എം.പി യും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ കണക്കിന് ശകാരിച്ച് സുപ്രീം കോടതി. സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പിച്ചും പേയും പറയുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് സുപ്രീം കോടതി പറഞ്ഞു," മേലിൽ നിങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടായാൽ കോടതി സ്വമേധയാ കേസെടുത്തത് നടപടികൾ സ്വീകരിക്കും. സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ നിരുത്തരവാദ പരമായ പ്രസ്താവനകൾ പാടില്ല".
ഇതോടെ സവർക്കർ കേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് സുപ്രീം കോടതി റദ്ദാക്കി. നേരത്തേ ഈ കേസിൽ അലഹബാദ് ഹൈക്കോടതി രാഹുലിൻ്റെ അപേക്ഷ നിരസിച്ചിരുന്നു.
രാഹുൽ ഗാന്ധിക്ക് ചരിത്രത്തെ കുറിച്ച് ഒന്നുമറിയില്ല : ജഡ്ജി
ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരുടെ ബെഞ്ചാണ് രാഹുൽ ഗാന്ധിയുടെ ഹർജിയിൽ വാദം കേട്ടത്. വീർ സവർക്കർ ബ്രിട്ടീഷ് ദാസനായിരുന്നു എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ തുടക്കത്തിൽ തന്നെ ജസ്റ്റിസ് ദീപാങ്കർ ദത്ത വിമർശിച്ചു. വൈസ്രോയിക്ക് എഴുതിയ കത്തുകളിൽ ' അങ്ങയുടെ വിശ്വസ്ത ദാസൻ' എന്ന് പ്രയോഗിച്ച മഹാത്മ ഗാന്ധിയെ ബ്രിട്ടീഷ് ദാസൻ എന്ന് വിളിക്കുമോ? ജസ്റ്റിസ് ദത്ത ചോദിച്ചു." നിങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. സവർക്കറെ പൂജിക്കുന്ന മഹാരാഷ്ട്രയിൽ പോയി നിങ്ങൾ സവർക്കർ ക്കെതിരെ പ്രസ്താവന നടത്തുന്നു. ഇത്തരം പ്രസ്താവനകൾ നടത്താൻ നിങ്ങൾക്ക് നാണമില്ലേ". സുപ്രീം കോടതി ചോദിച്ചു.
തുടർന്ന് രാഹുൽ ഗാന്ധിയുടെ വക്കീൽ സിംങ്വിയോട് ജസ്റ്റിസ് ദത്ത ചോദിച്ചു," സ്വാതന്ത്ര്യ സമര സേനാനിയായ വീർ സവർക്കറെ പ്രശംസിച്ച് നിങ്ങളുടെ കക്ഷിക്ക് അയാളുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധി കത്തെഴുതിയത് അറിയാമോ?"
ഇന്ത്യയുടേയോ, ലോകത്തിൻ്റെയോ ചരിത്രം അല്പമെങ്കിലും അറിയുമായിരുന്നെങ്കിൽ സ്വാതന്ത്ര്യ സമര സേനാനികളോട് ഇപ്രകാരം പെരുമാറില്ലായിരുന്നു."
2022 നവംബർ 17 നാണ് മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ ഭാരത് ജോഡോ യാത്രയുടെ വേദിയിൽ വെച്ച് സവർക്കറെ അധിക്ഷേപിച്ച് സംസാരിച്ചത്.2023 ജൂൺ 14 ന് അഡ്വ: നൃപേന്ദ്ര പാണ്ഡെ ലഖ്നൗ CJM കോടതിയിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാകത്തതിനെ തുടർന്ന് വിചാരണ കോടതി രാഹുലിന് 200 രൂപയുടെ പിഴ ചുമത്തിയിരുന്നു.8 ആഴ്ചകൾക്ക് ശേഷം വീണ്ടും വാദം കേൾക്കും.
Keywords:
Recent in National
Must Read
Latest News
In News for a while now..