ⓘ WEBSITE UNDER TESTING

NewsAd1
യുക്രൈനിൽ ശാന്തിദൂതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
എൻ.എസ്. അനിൽകുമാർ
24 August 2024, 1:39 am
main image of news
യുക്രെയിൻ പ്രസിഡണ്ട് സെലൻസ്കീക്കൊപ്പം പ്രധാനമന്ത്രി

New Delhi : റഷ്യയുമായി സംഘർഷം നടക്കുന്ന യുക്രെയിനിൽ സമാധാനത്തിന്റെ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി കീവിൽ എത്തി.പോളണ്ട് സന്ദർശനത്തിന് ശേഷം ട്രെയിൻ മാർഗ്ഗം കീവിലെത്തിയ നരേന്ദ്രമോദിയെ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി സ്വാഗതം ചെയ്തു.നരേന്ദ്ര മോദിയുടെ യുക്രെയിൻ സന്ദർശനം പ്രമാണിച്ച് റഷ്യ കഴിഞ്ഞ ദിവസം എയർ സ്ട്രൈക്ക് നിർത്തിവച്ചു.യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് റഷ്യനിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്.പല ലോക നേതാക്കളും യുക്രെയിൻ സന്ദർശിച്ച വേളയിൽ റഷ്യ ഇത്തരം വെടി നിർത്തൽ നടത്തിയിരുന്നില്ല.പ്രധാനമന്ത്രി നരേന്ദ്രമോദി ലോകം അംഗീകരിക്കുന്ന നേതാവായി കഴിഞ്ഞതിന്റെ ലക്ഷണമാണിത്.

യുക്രെയിനിലെ കീവിൽ എത്തിയ നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കീവിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് വമ്പിച്ച സ്വീകരണമാണ് നൽകിയത്.തുടർന്ന് യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.
നിലവിൽ റഷ്യയുമായി ഉള്ള സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെെൻ പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്തി.ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.യുക്രെയിനിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ തയ്യാറാണെന്ന് മോദി ഉറപ്പു നൽകി.ഇന്ത്യ - യൂക്രെയിൻ സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനാണ് എത്തിയതെന്നും നരേന്ദ്രമോദി പറഞ്ഞു.
യുക്രെയുമായി കൂടുതൽ സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യയ്ക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.കൃഷി ടെക്നോളജി ഫാർമ മേഖലകളിൽ ഇരു
രാജ്യങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ചർച്ചകൾ നടന്നു.പ്രതികൂല സാഹചര്യങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള Bharat Health Initiative
for Sahyog Hita & Maitri (BHISHM) യുടെ ക്യൂബുകൾ നരേന്ദ്ര മോദി സെലൻസ്കിക്ക് കൈമാറി.

 image 2 of news
HomeAd1
 image 3 of news image 4 of news
യുക്രെയിനിലെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ നരേന്ദ്ര മോദി

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞