ഉക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ : ഇത് നരേന്ദ്രമോദിയുടെ
നയതന്ത്ര വിജയം.
പ്രത്യേക ലേഖകൻ
5 September 2024, 2:46 pm
രണ്ടര വർഷമായി തുടരുന്ന റഷ്യ - ഉക്രൈൻ യുദ്ധത്തിന്റെ വിരാമത്തിന് വഴിയൊരുങ്ങുന്നു.
റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ വീണ്ടും പ്രതീക്ഷകൾക്ക് ചിറക് മുളക്കുകയാണ്.ബ്രസീലിൻറെ ഇന്ത്യയുടെ മധ്യസ്ഥതയിൽ ചർച്ച ആകാമെന്നാണ് പുടിൻ്റെ പക്ഷം.
എന്നാൽ സമാധാന ചർച്ച ഇന്ത്യയിൽ വച്ച് ആകാമെന്നാണ് ഉക്രൈൻ പ്രസിഡൻറ് സെലൻസ്കിയുടെ നിർദ്ദേശം.
2022 ഫെബ്രുവരി 24 ന് തുടങ്ങിയ റഷ്യ ഉക്രൈൻ സംഘർഷം രണ്ടര വർഷം പൂർത്തിയാക്കുകയാണ്.ഇതിനോടകം പതിനായിരത്തിലേറെ ഉക്രെയിൻ പൗരന്മാർ കൊല്ലപ്പെട്ടു കഴിഞ്ഞു.ഏതാണ്ട് 18500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആയിരക്കണക്കിന് സൈനികരെ ഉക്രൈന് നഷ്ടമായി.പല രാജ്യങ്ങളും യുദ്ധം നിർത്തി വയ്ക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
യുദ്ധം തുടങ്ങിയ സമയത്ത് ആദ്യം മധ്യസ്ഥ ശ്രമം നടത്തിയത് തുർക്കി ആയിരുന്നു.യുദ്ധം തുടങ്ങി ഒരു മാസത്തിനു ശേഷം തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ വച്ച് നടന്ന ചർച്ചയിൽ റഷ്യ മുന്നോട്ടു വച്ച രണ്ട് നിബന്ധനകൾ ഉക്രൈൻ നിരസിച്ചതോടെ ചർച്ച അലസി പിരിയുകയായിരുന്നു .യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് വീണ്ടും ജീവൻ വച്ചത് നരേന്ദ്രമോദി റഷ്യൻ സന്ദർശനത്തോടെയാണ്.
ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദർശിച്ചിരുന്നു.ഈ സന്ദർശനത്തിൽ റഷ്യയും ഭാരതവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനപ്പുറം ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് നരേന്ദ്രമോദി മുൻകൈ എടുക്കുകയായിരുന്നു.അന്ന് നടന്ന ചർച്ചകൾ ഫലവത്താകുന്നു എന്നതിന്റെ സൂചനയാണ് പുടിന്റെ പ്രഖ്യാപനത്തിൽ കൂടി വെളിവാകുന്നത്.
ആഗസ്റ്റ് 23ന് ഉക്രൈൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാന ഉച്ചകോടിക്കുള്ള നിർദ്ദേശം പ്രസിഡന്റ്
സെലൻസ്കയുമായി പങ്കുവെച്ചു.ഭാരതം എന്നും സമാധാനത്തിന്റെ പക്ഷത്താണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ അന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
നരേന്ദ്രമോദിയിൽ വിശ്വാസമർപ്പിച്ച സെലൻസ്കിയെ സംബന്ധിച്ച് ഇത് ആശ്വാസത്തിന്റെ വാർത്തയാണ്.
ലോകം അംഗീകരിക്കുന്ന നേതാവ് എന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് പുടിൻ്റെ പ്രസ്താവനയിൽ കൂടി മനസ്സിലാക്കാൻ കഴിയുന്നത്.