ⓘ WEBSITE UNDER DEVELOPMENT

NewsAd1
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിംഗപ്പൂർ സന്ദർശത്തിൽ നാല് സുപ്രധാന കരാറുകളിൽ ഒപ്പ് വച്ചു.
പ്രത്യേക ലേഖകൻ
5 September 2024, 3:09 pm
main image of news
പ്രധാനമന്ത്രി നരേന്ദ്രമോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിംഗപ്പൂർ സന്ദർശനത്തിനിടെ ഇന്ത്യയും സിംഗപ്പൂരും നാല് പ്രധാന ധാരണാ പത്രങ്ങളിൽ (MoU) ഒപ്പുവച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, അർദ്ധചാലകങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ആരോഗ്യ സഹകരണം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി പ്രധാനമന്ത്രി മോദി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് ധാരണാ പത്രത്തിൽ ഒപ്പ് വച്ചത്.
പിന്നീട്, പ്രധാനമന്ത്രി മോദിയും സിംഗപ്പൂർ പ്രസിഡണ്ട് വോങ്ങും എഇഎം സെമികണ്ടക്ടർ സൗകര്യം സന്ദർശിച്ചു, അവിടെ സെമി കണ്ടക്ടർ നിർമ്മാണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമന്വയത്തിൻ്റെ സാദ്ധ്യതകൾ ചർച്ച ചെയ്തു.
ഇതുകൂടാതെ ഡിജിറ്റൽ ടെക്നോളജി,ആരോഗ്യം ഔഷധ നിർമ്മാണം വിദ്യാഭ്യാസം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണത്തിന് ധാരണയായി.സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി തൻ്റെ പരാമർശം പങ്കുവെച്ചു, “ഞങ്ങളും ഇന്ത്യയിൽ നിരവധി സിംഗപ്പൂരുകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു, ഈ ദിശയിൽ നാം ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമുക്കിടയിൽ രൂപപ്പെട്ടിരിക്കുന്ന മന്ത്രിതല വട്ടമേശ ഒരു വഴിത്തിരിവ് സംവിധാനമാണ്.
ദ്വിദിന സിംഗപ്പൂർ സന്ദർശനത്തിൻ്റെ അവസാന ദിവസം സിംഗപ്പൂർ പ്രസിഡൻ്റ് തർമൻ ഷൺമുഖരത്‌നം, മുതിർന്ന മന്ത്രി ഗോ ചോക് ടോങ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സിംഗപ്പൂരിൽ സിഇഒമാരുമായി ഒരു ബിസിനസ് മീറ്റിംഗും അദ്ദേഹം നടത്തുന്നുണ്ട്.

HomeAd1

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞