ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഇറാൻ ലോകത്തിൻ്റെ ശാപം , മുസ്ലിം തീവ്രവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്ന് ഐക്യ രാഷ്ട്ര സഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി
പ്രത്യേക ലേഖകൻ
28 September 2024, 11:26 am
main image of news

Newyork :ഹമാസ് ഹിസ്ബുള്ള തീവ്രവാദികളെ പൂർണ്ണമായി നശിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു UN പൊതു സഭയിൽ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി .

" ഐക്യ രാഷ്ട്ര സഭയുടെ ഈ പൊതുസഭയിൽ പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു ആദ്യം വിചാരിച്ചത് . എന്നാൽ ഇസ്രായേലിനെ അപകീർത്തിപ്പെടുത്തുന്ന നുണകളും കുപ്രചരണങ്ങളും ഈ വേദിയിൽ ഉയർന്നതിനാൽ സത്യാവസ്ഥ ലോകത്തെ ബോദ്ധ്യപ്പെടുത്താനാണ് ഞാൻ വന്നിട്ടുള്ളത് "
നെതന്യാഹു ആമുഖമായി പറഞ്ഞു . ഇസ്രായേൽ സമാധാനം ആഗ്രഹിക്കുന്നു . ശാന്തിക്കും സമാധാനത്തിനുമായി ഇനിയും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു . അടിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ ഇസ്രായേൽ മടിക്കില്ല ,ഇറാന് മുന്നറിയിപ്പും നൽകി കൊണ്ട് നെതന്യാഹു പറഞ്ഞു . ഹിസ്ബുള്ള തീവ്രവാദികൾക്ക് ആയുധങ്ങൾ നൽകുന്ന പരിപാടി ഇറാൻ അവസാനിപ്പിക്കണം . ആണവായുധ ശക്തി നേടാൻ ശ്രമിക്കുന്ന ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടു . ബിൻ ലാദന് ശേഷം ഏറ്റവും കൂടുതൽ അമേരിക്കക്കാരെ കൊന്നൊടുക്കിയ സംഘമാണ് ഹിസ്ബുള്ള യെന്നും നെതന്യാഹു കുറ്റപ്പെടുത്തി .
മധ്യേഷ്യൻ രാജ്യങ്ങളുടെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന ഇറാൻ ,സിറിയ , ഇറാഖ് , ലെബനോൻ എന്നീ രാജ്യങ്ങൾ ലോകത്തിൻ്റെ ശാപമാണെന്നും നെതന്യാഹു പറഞ്ഞു . ഇന്ത്യൻ മഹാസമുദ്രം മുതൽ മെഡിറ്റനേറിയൻ സമുദ്രം വരെയുള്ള പ്രദേശങ്ങളുടെ വികസനത്തിനായി ആസൂത്രണം ചെയ്ത
IMEC ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് കോറിഡോർ പദ്ധതി രണ്ട് ബില്യൺ ജനങ്ങൾക്ക് ഉപകാരപ്രദമാകുമായിരുന്നു . എന്നാൽ ഇറാൻ ഇതിനെ തുരങ്കം വയ്ക്കാൻ ശ്രമിക്കുകയാണ് . മുസ്ലിം തീവ്രവാദം ലോക സമാധാനത്തിന് ഭീഷണിയാണെന്നും , മുസ്ലിം പ്രീണനത്തിന് വേണ്ടി ശ്രമിക്കുന്ന രാജ്യങ്ങൾ ഇക്കാര്യം തിരിച്ചറിയണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു . ഹമാസുമായി ഒരു ചർച്ചക്കും ഇസ്രായേൽ തയ്യാറല്ല . ഒക്ടോബർ 7 ഇനിയും ആവർത്തിക്കാൻ ഇസ്രായേൽ അനുവദിക്കില്ല . ഹമാസിൻ്റെ 24 ബറ്റാലിയനുകളിൽ 23 എണ്ണത്തെയും വകവരുത്തിയതായി അറിയിച്ച ഇസ്രായേൽ പ്രധാനമന്ത്രി , യുദ്ധശേഷം ഗാസ ഹമാസിന് വിട്ടുകൊടുക്കില്ലെന്നും പ്രഖ്യാപിച്ചു . ഇത് അവസാന വട്ട പോരാട്ടമാണ് , നാം ജയത്തിനരികെയാണ് , അദ്ദേഹം പറഞ്ഞു . ഹിസ്ബുള്ള തീവ്രവാദികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് 8000 മിസൈലുകൾ ഇസ്രായേലിനെതിരെ പ്രയോഗിച്ചതായും നെതന്യാഹു പറഞ്ഞു .
UNGA യിലെ നെതന്യാഹുവിൻ്റെ പ്രസംഗത്തോടെ ഒരു കാര്യം വ്യക്തമായി , യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ ആരും വരേണ്ടതില്ല എന്ന സന്ദേശം .

 image 2 of news
HomeAd1

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞