ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഇന്ത്യ-ചൈന ബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോഡ്കാസ്റ്റ് പരാമർശങ്ങളെ സ്വാഗതം ചെയ്ത് ചൈന
പ്രത്യേക ലേഖകൻ
17 March 2025, 2:38 pm
main image of news

ലക്സ് ഫ്രിഡ്മാനുമായി നടത്തിയ അഭിമുഖത്തിൽ സംഘർഷമല്ല , മത്സരമാണ് ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടാകേണ്ടതെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഇന്ത്യ-ചൈന ബന്ധങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ സംഭാഷണങ്ങളിൽ കൂടി പരിഹരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല പ്രസ്താവനകളെ ചൈന അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകളെ "പോസിറ്റീവ്" ആയി സ്വാഗതം ചെയ്ത ചൈന ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ
ആനയും വ്യാളിയും തമ്മിലുള്ള ഏകോപിത നൃത്തത്തോട് ഉപമിച്ചു.
ഇത് പങ്കാളിത്ത വിജയത്തിലേക്കുള്ള ഏറ്റവും നല്ല പാതയായി തുടരുമെന്നും അഭിപ്രായപെട്ടു. "സമീപ മാസങ്ങളിൽ, ഇരുപക്ഷത്തേ യും നേതാക്കൾ എത്തിച്ചേർന്ന പ്രധാനപ്പെട്ട സമവായം ആത്മാർത്ഥമായി നടപ്പിലാക്കുകയും, വിവിധ തലങ്ങളിൽ കൈമാറ്റങ്ങളും പ്രായോഗിക സഹകരണവും ശക്തിപ്പെടുത്തുകയും, നിരവധി നല്ല ഫലങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്," ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.
ചൈനയും ഇന്ത്യയും തമ്മിലുള്ള സഹകരണം മാത്രമാണ് ശരിയായ മാർഗ്ഗമെന്നും മാവോ കൂട്ടിച്ചേർത്തു. "പരസ്പര വിജയത്തിൽ പങ്കാളികളാകുകയും 'ഡ്രാഗൺ-എലിഫന്റ് ഡാൻസ്' സഹകരണം കൈവരിക്കുകയും ചെയ്യുക എന്നതാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഉള്ള ഒരേയൊരു മാർഗ്ഗം," അവർ പറഞ്ഞു. നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം വിവിധ മേഖലകളിലും തലങ്ങളിലും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായി ഉപയോഗിച്ച്, തങ്ങളുടെ നേതാക്കൾ എത്തിച്ചേർന്ന സമവായം നടപ്പിലാക്കുന്നതിനായി ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് അവർ അഭിപ്രായപ്പെട്ടു.

അമേരിക്കൻ പോഡ്‌കാസ്റ്ററും എഐ ഗവേഷകനുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ, പ്രധാനമന്ത്രി മോദി ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. അയൽക്കാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്ന് പറഞ്ഞ മോദി വ്യത്യാസങ്ങൾ തർക്കങ്ങളിലേക്ക് വഷളാകാതിരിക്കാൻ സംഭാഷണം പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞു. "2020 ൽ, അതിർത്തിയിലെ സംഭവങ്ങൾ നമ്മുടെ രാജ്യങ്ങൾക്കിടയിൽ കാര്യമായ പിരിമുറുക്കങ്ങൾ സൃഷ്ടിച്ചു. എന്നിരുന്നാലും, പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള എന്റെ സമീപകാല കൂടിക്കാഴ്ചയ്ക്ക് ശേഷം, അതിർത്തിയിൽ സാധാരണ നിലയിലേക്ക് മടങ്ങുന്നത് നാം കണ്ടു. 2020 ന് മുമ്പുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാൻ ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.
HomeAd1

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞