ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഭൂമിയിൽ തിരിച്ചെത്തി സുനിത വില്യംസ്
പ്രത്യേക ലേഖകൻ
19 March 2025, 3:49 am
main image of news
സ്പേസ് X ക്രാഫ്റ്റിൽ ഭൂമിയിലേയ്ക്ക് തിരിച്ചിറങ്ങാൻ തയ്യാറായ സുനിത വില്യംസും കൂട്ടരും

ക്രൂ-9 ലെ സുനിത വില്യംസ് ഉൾപ്പെടെ മൂന്ന് അമേരിക്കൻ അസ്ട്രനോട്ടുകളും റഷ്യക്കാരനായ കോസ്മനോട്ടും 9 മാസങ്ങൾക്കും 14 ദിവസങ്ങൾക്കും ശേഷം ഭൂമിയിൽ തിരിച്ചിറങ്ങി.

അമേരിക്കയിലെ ഫ്ലോറിഡാ തീരത്ത് ഇന്നു പുലർച്ചെ ഇന്ത്യൻ സമയം 3.27 ന് സംഘം ലാൻഡ് ചെയ്തു. ബഹിരാകാശ കേന്ദ്രത്തിൽ(ISS) നിന്നും മാർച്ച് 18-ാം തീയതി രാവിലെ 8.30 ന് സ്പേസ് ക്രാഫ്റ്റിൽ ഹാച്ച്
ചെയ്തു.10.30 ന് ISS ൽ നിന്നും പേട
കം വേർപെട്ടു. തുടർന്ന് യാത്ര തുടങ്ങിയ സംഘം ഭൂമിയെ സ്പർശിക്കാൻ 17 മണിക്കൂർ സമയമെടുത്തു. ഭൂമിയുടെ വായു മണ്ഡലത്തിൽ പ്രവേശിക്കും മുമ്പ് പേടകത്തിലെ താപനില1650 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഈ സമയം 7 മിനിറ്റ് നേരം പേടകവുമായുള്ള കമ്യൂണിക്കേഷൻ തടസപ്പെട്ടു.

 image 2 of news
ഫ്ലോറിഡാ തീരത്ത് ലാൻഡ് ചെയ്യുന്ന സ്പേസ് X

8 ദിവസത്തെ ദൗത്യത്തിനായി പോയി,9 മാസത്തിന് ശേഷം മടക്കം

സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, അലക്സാണ്ടർ ഗൊർബുനേവ് എന്നീ ബഹിരാകാശ സഞ്ചാരികൾ നാസയുടെ 8 ദിവസങ്ങൾ നീളുന്ന 'ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് മിഷൻ ' വേണ്ടിയാണ് പുറപ്പെട്ടത്. സ്റ്റാർലൈനർ സ്പേസ് ക്രാഫ്റ്റിലെ സഞ്ചാരികളെ ബഹിരാകാശ കേന്ദ്രത്തിൽ എത്തിക്കുകയും തിരികെ കൊണ്ടു വരികയും ചെയ്യുക എന്നതായിരുന്നു ഇവരുടെ ദൗത്യം.8 ദിവസങ്ങൾ കൊണ്ട് നിരവധി പരീക്ഷണ-ഗവേഷണങ്ങൾ നടത്താനും സംഘം ലക്ഷ്യമിട്ടിരുന്നു. എന്നാൽ പേടകത്തിൻ്റെ ത്രസ്റ്ററിൽ ഉണ്ടായ തകരാർ കാരണം ഒൻപത് മാസക്കാലം തുടരേണ്ടി വന്നു.
HomeAd1
 image 3 of news
മാർച്ച് 19, പുലർച്ചെ 3.27 ന് ഫ്ലോറിഡാ തീരത്ത് സമുദ്രത്തിൽ ലാൻഡ് ചെയ്യുന്ന സ്പേസ് ക്രാഫ്റ്റ്

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞