ഭാരതത്തിന് മേൽ 26% താരിഫ് ചുമത്തി അമേരിക്ക. മോദി നല്ല സുഹൃത്ത്; പക്ഷേ കടുപ്പക്കാരൻ
എൻ.എസ്. അനിൽകുമാർ
3 April 2025, 4:36 am
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ താരിഫ് നിരക്കുകൾ പ്രഖ്യാപിക്കുന്നു
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച രാത്രി വിവിധ രാജ്യങ്ങൾക്കുള്ള താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു. ഭാരതത്തിന് മേൽ 26 ശതമാനം താരിഫാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ
" ഭാരതം അമേരിക്കയുടെ മേൽ 52% താരിഫ് ചുമത്തുന്നു, അതുകൊണ്ട് ഭാരതത്തിന് മേൽ 26% താരിഫ് ഞങ്ങൾ ചുമത്തുന്നു. മറ്റ് രാജ്യങ്ങൾ ഞങ്ങളിൽ നിന്ന് എത്ര താരിഫ് വസൂലാക്കുന്നുവോ, അതിൻ്റെ നേർ പകുതി അമേരിക്ക വസൂലാക്കും. അതിനാൽ താരിഫ് പൂർണ്ണമായും
ദ്വിപക്ഷീയമാകില്ല. എനിക്ക് അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു, പക്ഷേ അത് ധാരാളം രാജ്യങ്ങൾക്ക് ബുദ്ധിമുട്ടാകും. ഞങ്ങൾ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല", ട്രംപ് പറഞ്ഞു.
ഭാരതത്തിന് പുറമെ മറ്റ് രാജ്യങ്ങൾക്കുള്ള താരിഫ്..
ചൈന - 34%
ദക്ഷിണ കൊറിയ - 25%
ജപ്പാൻ - 24%
വിയറ്റ്നാം - 46%
തയ് വാൻ - 32%
യൂറോപ്യൻ യൂണിയൻ -20%
ഇത് കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളിൽ അമേരിക്ക ഏറ്റവും ചുരുങ്ങിയ 10% ബേസിക് ലൈൻ താരിഫ് നിശ്ചയിച്ചു. ഇത് ഏപ്രിൽ 5 മുതൽ നിലവിൽ വരും.
നരേന്ദ്ര മോദിയും ട്രംപും file photo
അമേരിക്കൻ സാമ്പത്തിക സ്വാതന്ത്ര്യത്തിൻ്റെ ദിവസം
"അമേരിക്കയ്ക് ഇന്ന് സാമ്പത്തിക സ്വാതന്ത്ര്യത്തിൻ്റെ ദിവസമാണ്" താരിഫ് പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. നമുക്ക് അമേരിക്കയെ വീണ്ടും കരുത്തുറ്റതാക്കണം, അദ്ദേഹം പറഞ്ഞു.
ട്രംപിൻ്റെ പ്രധാന പ്രഖ്യാപനങ്ങൾ
വാഹന മേഖലയിൽ 25 ശതമാനം താരിഫ്
അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഇനി മുതൽ25% താരിഫ് ആയിരിക്കും. നിലവിൽ 2.4% മാത്രമാണ് ഈടാക്കിയിരുന്നത്. അതേ സമയം ഭാരതം- 60%, വിയറ്റ്നാം-70% എന്നിങ്ങനെയാണ് താരിഫ് ഈടാക്കുന്നത്. കഴിഞ്ഞ 50 വർഷങ്ങൾ അമേരിക്കയെ ഇവർ കൊള്ളയടിച്ചു, ഇനി അത് നടപ്പില്ല.
താരിഫിൽ നിന്ന് രക്ഷപ്പെടാൻ ഉല്പാദനം ഉയർത്തണം
പകരത്തിന് പകരം എന്നതാണ് താരിഫ് വിഷയത്തിൽ അമേരിക്കൻ നിലപാട്. അമേരിക്കൻ മാർക്കറ്റിൽ പ്രവേശിക്കുന്നവർ അതിൻ്റെ വില നൽകേണ്ടി വരും. ഏതെങ്കിലും കമ്പനികൾ താരിഫ് ഇളവ് ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് അമേരിക്കയിൽ ഉല്പാദനം തുടങ്ങാം.
ഫാക്ടറികളും തൊഴിലും മടങ്ങിവരും
ധാരാളം രാജ്യങ്ങൾ അമേരിക്കൻ മാർക്കറ്റ് പ്രയോജനപ്പെടുത്തി സമൃദ്ധമായിട്ടുണ്ട്. ഇനി സ്വന്തം പ്രയോജനത്തിനായി അമേരിക്ക നിലകൊള്ളും, അതോടെ ഫാക്ടറികളും തൊഴിലും തിരിച്ചെത്തും.
അമേരിക്ക സമ്പന്നമാകും
അമേരിക്ക ഇനി ലോകത്തിലെ ധനിക രാജ്യമാകും. അമേരിക്ക ഫസ്റ്റ് എന്ന നയമാണ് നടപ്പിലാകുന്നത്. അവിശ്വസനീയ രീതിയിൽ അമേരിക്ക ധനികമാകും.
എന്താണ് താരിഫ്, അറിയാം...
വിദേശത്ത് നിന്ന് സ്വന്തം രാജ്യത്ത് എത്തിച്ചേരുന്ന ഉല്പന്നങ്ങൾക്ക് മേൽ ആ രാജ്യം വസൂലാക്കുന്ന ബോർഡർ ഫീസ് അഥവാ നികുതി ആണ് താരിഫ്. ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്ക് മേലെയാണ് ഈ നികുതി ചുമത്തുന്നത്. ഇതിൽ ഉയർച്ച- താഴ്ചകൾ വരുത്തിയാണ് രാജ്യങ്ങൾ പരസ്പരമുള്ള വ്യാപാരത്തെ നിയന്ത്രിക്കുന്നത്
. ആഭ്യന്തര മാർക്കറ്റിൽ വിദേശ ഉല്പന്ന ക്കൾക്ക് ഇക്കാരണത്താൽ വില വർദ്ധിക്കും.
താരിഫ് സർക്കാരുകളുടെ വരുമാനം വർദ്ധിപ്പിക്കുന്നു.
Keywords:
Recent in World
Must Read
Latest News
In News for a while now..